കർണാടകത്തിൽ ചരക്കുട്രെയിൻ പാളം തെറ്റി; സർവീസുകൾ തടസപ്പെട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2024, 03:33 PM | 0 min read

ബം​ഗളൂരു > കർണാടകത്തിൽ ചരക്കുട്രെയിൻ പാളം തെറ്റി. പുലർച്ചെ ഗദഗ് ജില്ലയിലെ ഭീമ നദി പാലത്തിനു സമീപത്താണ് അപകടം. ചരക്കുട്രെയിന്റെ എൻജിൻ പാളം തെറ്റുകയായിരുന്നു. ആളപായമില്ല. സംഭവത്തെത്തുടർന്ന് ഹുബ്ബള്ളി–സോലാപുർ റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു. ആറു ട്രെയിനുകൾ പൂർണമായും രണ്ടു ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. രണ്ടു ട്രെയിനുകൾ വഴി തിരിച്ചുവിട്ടു.

 



deshabhimani section

Related News

View More
0 comments
Sort by

Home