അയോധ്യ രാമക്ഷേത്ര ജീവനക്കാരിയെ 
കൂട്ടബലാത്സം​ഗം ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 15, 2024, 01:56 AM | 0 min read


അയോധ്യ
അയോധ്യ രാമക്ഷേത്രത്തിലെ ശുചീകരണ ജീവനക്കാരിയായ കോളേജ് വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സം​ഗംചെയ്തു. എട്ടുപേരെ അയോധ്യ പൊലീസ് അറസ്റ്റുചെയ്തു. രാമക്ഷേത്ര ന​ഗരിയിലെ കനത്ത സുരക്ഷാ മേഖലയിലുള്ള ​ഗസ്റ്റ് ഹൗസിൽ വച്ചാണ് ബലാത്സം​ഗംചെയ്തത്.

അയോധ്യയിലെ സാദത്ത് ​ഗഞ്ച് സ്വദേശിയായ വൻഷ് ചൗധരിയാണ് പ്രധാന പ്രതി. ഉദിത്കുമാര്‍, സത്റാം ചൗധരി, വിനയ് കുമാര്‍, മൊഹമ്മദ് ഷാരിഖ് തുടങ്ങിയവരാണ് മറ്റുപ്രതികള്‍. വൻഷ് ചൗധരിയെ നാലു വര്‍ഷത്തോളമായി പെൺകുട്ടിക്ക് പരിചയമുണ്ടായിരുന്നു. ഇതുമുതലെടുത്ത് വിവിധ സ്ഥലങ്ങള്‍ കാണിച്ചുതരാമെന്ന വ്യാജേന ആ​ഗസ്ത് 16ന് പെൺകുട്ടിയെ വൻഷ് ​ഗസ്റ്റ് ഹൗസിൽ എത്തിച്ച് പൂട്ടിയിടുകയുമായിരുന്നു. പിന്നീട്‌ സുഹൃത്തുക്കളെ വിളിച്ചുവരുത്തി ഗസ്റ്റ് ഹൗസിലും ഭൻവിര്‍പുരിലെ അണക്കെട്ടിന് സമീപമെത്തിച്ചും പീഡിപ്പിക്കുകയായിരുന്നു. ആഗസ്ത് 25ന് ക്ഷേത്രത്തിലേക്ക് പോകും വഴി  വൻഷ് ചൗധരി വീണ്ടും തട്ടിക്കൊണ്ടുപോയി.

സുഹൃത്തുക്കള്‍ക്കൊപ്പം കാറിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഡിവൈഡറിലിടിച്ച് അപകടമുണ്ടായതോടെ കാറിൽ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home