‘ടു കോമ്രേഡ്‌ സീതാറാം യെച്ചൂരി’ ; മേശപ്പുറത്ത്‌ 
വായിച്ച്‌ 
പാതിയാക്കിയ 
പുസ്‌തകങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 13, 2024, 01:37 AM | 0 min read


ന്യൂഡൽഹി
ഡൽഹി എ കെ ജി ഭവനിൽ ജനറൽ സെക്രട്ടറിയുടെ മുറിയിലെ മേശപ്പുറത്ത്‌ ‘ടു കോമ്രേഡ്‌ സീതാറാം യെച്ചൂരി’ എന്നെഴുതിയ പാർസൽ. ആശുപത്രിയിൽനിന്ന്‌ മടങ്ങിയെത്തുമ്പോൾ നൽകാനായി സെന്ററിലെ സഖാക്കൾ സൂക്ഷിച്ചുവച്ചതാണ്‌ ഈ പാർസൽ.  വായന പാതിയാക്കിയ നാല്‌ പുസ്‌തകങ്ങളും മേശപ്പുറത്തുണ്ടായിരുന്നു. ഒരേസമയം വിവിധവിഷയങ്ങളിലെ യെച്ചൂരിയുടെ ആഴത്തിലുള്ള വായന സൂചിപ്പിക്കുന്നതാണ്‌ നാലുപുസ്‌തകങ്ങളും.

രശ്‌മി ബൻസാലിന്റെ ‘ഗോഡ്‌സ്‌ ഓൺ കിച്ചൻ’, വിജയ്‌ പ്രഷാദിന്റെ ‘അൺടച്ചിബിൾ ഫ്രീഡം’, പീറ്റർ മെർട്ടൻസ് എഡിറ്റ്‌ ചെയ്‌ത്‌ ലെഫ്‌റ്റ്‌ വേർഡ്‌ പ്രസിദ്ധീകരിച്ച ‘മ്യുട്ടിനി : ഹൗ അവർ വേൾഡ്‌ ഇസ്‌ ടിൽറ്റിങ്‌’, പ്ലൂട്ടോ പ്രസിന്റെ  ഏറ്റവും പുതിയ പുസ്‌തകമായ ‘മോൺസ്ട്രസ് ആംഗർ ഓഫ് ദി ഗൺസ്: ഹൗ ദ്‌ ഗ്ലോബൽ ആംസ് ട്രേഡ് ഈസ് റ്യൂയ്‌നിങ്‌ ദ്‌ വേൾഡ് ആൻഡ് വാട്ട് യു കാൻ ഡു എബൗട്ട് ഇറ്റ്’ എന്നീ പുസ്‌തകങ്ങളാണ്‌ പാതി വായിച്ച്‌ മേശപ്പുറത്ത്‌ വച്ചത്‌.

ഈ മാസം 27 ന്‌ ചേരുന്ന പിബി യോഗം മുതൽ അടുത്ത വർഷം ഏപ്രിൽ  22 ആരംഭിക്കുന്ന പാർടി കോൺഗ്രസ്‌ വരെയുള്ളതിന്റെ തയ്യാറെടുപ്പുകൾ സംബന്ധിച്ച രേഖയും ജനറൽ സെക്രട്ടറിയുടെ മേശയുടെ പുറത്ത്‌ സൂക്ഷിച്ചുവച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home