ജമ്മുവിൽ പാക് സൈന്യത്തിന്റെ വെടിവയ്പ്‌; ബിഎസ്എഫ് ഉദ്യോഗസ്ഥന് പരിക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 11, 2024, 01:33 PM | 0 min read

ശ്രീനഗർ‌>  നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ജമ്മുവിലെ അഖ്‌നുർ മേഖലയിൽ പാക്കിസ്താൻ സൈനികരുടെ വെടിവയ്പ്. വെടിവയ്പിൽ ഒരു അതിർത്തി രക്ഷാസേന (ബിഎസ്എഫ്) ഉദ്യോഗസ്ഥനു പരിക്കേറ്റു. വെടിനിർത്തൽ കരാർ ലംഘിച്ചാണ്‌ പാക് സൈനികരുടെ ആക്രമണം ഉണ്ടായത്‌. ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയായിരുന്നു വെടിയുതിർത്തത്‌.ചൊവ്വാഴ്ച പുലർച്ചെ 2:35ന്‌ പാക് സൈനികരുടെ ഭാഗത്തുനിന്ന്‌ പ്രകോപനമില്ലാതെ വെടിവയ്‌പ്പുണ്ടാവുകയായിരുന്നു.

[[[1137085,1137083]]]

2021 ഫെബ്രുവരി 25ന് ഇന്ത്യയും പാക്കിസ്താനും വെടിനിർത്തൽ കരാർ പുതുക്കിയതിനു വിരളമായാണ്‌ കരാർ ലംഘിച്ചിട്ടുള്ളത്‌.

നീണ്ട 10 വർഷത്തെ ഇടവേളയ്‌ക്കുശേഷമുള്ള ജമ്മു -കശ്‌മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാൻ പോകുന്നത്‌. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്‌. ഈ മാസം 18, 24, ഒക്ടോബർ ഒന്ന്‌ എന്നിങ്ങനെ മൂന്ന്‌ ഘട്ടമായാണ്‌ ജമ്മു -കശ്‌മീരിലെ തെരഞ്ഞെടുപ്പ്‌.



deshabhimani section

Related News

View More
0 comments
Sort by

Home