കേന്ദ്ര ധനകാര്യ സെക്രട്ടറിയായി തുഹിൻ കാന്ത പാണ്ഡെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2024, 03:05 PM | 0 min read

ന്യൂഡൽഹി> മുതിർന്ന ഐഎഎസ്‌ ഉദ്യോഗസ്ഥൻ തുഹിൻ കാന്ത പാണ്ഡെ പുതിയ കേന്ദ്ര ധനകാര്യ സെക്രട്ടറി.  ശനിയാഴ്ചയാണ്‌ പാണ്ഡെയെ ധനകാര്യ സെക്രട്ടറിയായി നിയമിച്ച ഔദ്യോഗിക ഉത്തരവ് പുറത്തുവന്നത്‌.

ഒഡീഷ കേഡറിലെ 1987 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ പാണ്ഡെ നിലവിൽ ഡിപ്പാർട്ട്‌മെന്റ്‌ ഓഫ് ഇൻവെസ്റ്റ്‌മെന്റ്‌ ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ്‌  സെക്രട്ടറിയാണ്. കഴിഞ്ഞ മാസം ടി വി സോമനാഥൻ ക്യാബിനറ്റ് സെക്രട്ടറിയായി നിയമിതനായതിനെ തുടർന്നാണ് ധനകാര്യ സെക്രട്ടറിപദവിയിൽ ഒഴിവ് ഉണ്ടായത്. ധനകാര്യമന്ത്രാലയത്തിലെ ഏറ്റവും മുതിർന്ന ഐഎഎസ്‌ ഉല്യൊഗസ്ഥനെയവണ്‌ ധനകാര്യ സെക്രട്ടറിയായി നിയോഗിക്കുക.

 



deshabhimani section

Related News

View More
0 comments
Sort by

Home