ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ എയർലിഫ്റ്റ് ചെയ്യുന്നതിനിടെ തകർന്ന് വീണു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 31, 2024, 05:19 PM | 0 min read

ഡെറാഡൂൺ > ഉത്തരാഖണ്ഡിലെ കേദാർനാഥിൽ എയർലിഫ്റ്റ് ചെയ്യുന്നതിനിടെ ഹെലികോപ്റ്റർ തകർന്ന് വീണു. സ്വകാര്യ കമ്പനിയുടെ എംഐ 17 ചോപ്പറാണ്  തകർന്നത്. മേയ് 24 പ്രവർത്തനം തകരാറിലായതോടെ ഹോലിക്കോപ്റ്റർ കേദാർനാഥിൽ എമർജൻസി ലാന്റ് ചെയ്തിരുന്നു. ഇന്ന് രാവിലെ കേദാർനാഥിൽ നിന്നും ​ഗൗച്ചറിലേക്ക് എംഐ- 17 ചോപ്പർ ഇന്ത്യൻ എയർഫോഴ്സ് മറ്റൊരു ഹെലിക്കോപ്റ്ററിന്റെ സഹായത്തോടെ എയർലിഫ്റ്റ് ചെയ്യുന്നതിനിടെ കയർ പൊട്ടിയാണ് താഴേക്ക് പതിച്ചത്.

സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. കേദാർനാഥിലെ താരു ക്യാമ്പിന് സമീപമാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ആൾതാമസം കുറഞ്ഞ പ്രദേശമായതിനാലാണ് വലിയ അപകടം ഒഴിവായത്. സംഭവത്തിൽ അന്വേഷണം മാരംഭിച്ചതായും ഇന്ത്യൻ എയർഫോഴ്സ് പറഞ്ഞു.

 



deshabhimani section

Related News

View More
0 comments
Sort by

Home