ഡൽഹി സർക്കാരിനെതിരെ 
ലഫ്‌. ഗവർണറുടെ രാഷ്‌ട്രീയ ലേഖനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 29, 2024, 02:28 AM | 0 min read

ന്യൂഡൽഹി> ഡൽഹിയിലെ ആം ആദ്‌മി പാർടി സർക്കാരിനെതിരെ രാഷ്‌ട്രീയ ആരോപണങ്ങൾ കുത്തിനിറച്ച പത്രലേഖനവുമായി ലഫ്‌. ഗവർണർ വിനയ്‌ കുമാർ സക്‌സേന. ‘നൈറ്റ്‌മെർ ഓഫ്‌ ആം ആദ്‌മി’(സാധാരണക്കാരുടെ പേടിസ്വപ്‌നം) എന്ന തലക്കെട്ടിൽ ദേശീയ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനം തരംതാണ രാഷ്‌ട്രീയ പ്രചാരണമായി. ഡൽഹി സർക്കാരിനെ ദുർബലപ്പെടുത്താനും നിഷ്‌ക്രിയമാക്കാനും കേന്ദ്രസർക്കാർ പല വിധത്തിൽ ശ്രമിച്ചുവരവെയാണ്‌ ലഫ്‌. ഗവർണറുടെ അസാധാരണ നടപടി.

ദുർഭരണത്തിനും പിടിപ്പുകേടിനും മാതൃകയാണ്‌ ഡൽഹിയെന്നും മുഖ്യമന്ത്രി ജയിലിലാണെന്നും ജനങ്ങൾ ബന്ദികളാണെന്നും ലഫ്‌. ഗവർണർ ആരോപിക്കുന്നു. കോർപറേറ്റ്‌ സ്ഥാപനങ്ങൾ ഡൽഹി വിട്ട്‌ ഗുരുഗ്രാമിലും നോയിഡയിലും ഗ്രേറ്റർ നോയിഡയിലും പുതിയ ഓഫീസുകൾ തുറക്കുകയാണ്‌. ലോകത്ത്‌ ഏറ്റവും മോശം വായുഗുണനിലവാരമുള്ള മൂന്നാമത്തെ നഗരമാണ്‌ ഡൽഹി.  മെച്ചപ്പെട്ട ഭരണം ഡൽഹി അർഹിക്കുന്നുവെന്നും സക്‌സേന പറയുന്നു.

അർധ സംസ്ഥാന പദവിയുള്ള ഡൽഹിയിലെ സർക്കാരിന്‌ അധികാരങ്ങൾ പരിമിതമാണെന്നിരിക്കെ ഏതാണ്ടെല്ലാ പ്രശ്‌നങ്ങൾക്കും കേന്ദ്രവും ഉത്തരവാദിയാണ്‌. ഡൽഹിയിലെ ക്രമസമാധാനവും സ്‌ത്രീസുരക്ഷയും കടുത്ത ഭീഷണിയിലാണ്‌; ഡൽഹി പൊലീസ്‌ കേന്ദ്രസർക്കാർ നിയന്ത്രണത്തിലും. ഈ വിഷയങ്ങളെക്കുറിച്ച്‌ ഗവർണറുടെ ലേഖനത്തിൽ പരാമർശമില്ല.



deshabhimani section

Related News

View More
0 comments
Sort by

Home