ഭീകരരുമായി ഏറ്റുമുട്ടൽ; ജമ്മുവിൽ സിആര്‍പിഎഫ് ഇൻസ്പെക്ടറിന് വീരമൃത്യു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 19, 2024, 07:02 PM | 0 min read

ശ്രീന​ഗര്‍ > ജമ്മു കശ്മീരിലെ ഉധംപുരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സിആര്‍പിഎഫ് ഇൻസ്പെക്ടറിന് വീരമൃത്യു. സിആര്‍പിഎഫ് 187ാമത് ബറ്റാലിയനിലെ ഇൻസ്പെക്ടര്‍ കുൽ​​ദീപ് സിങ്ങാണ് കൊല്ലപ്പെട്ടത്. പകൽ 3.30ഓടെ ബസന്ത്​ഗഡിലാണ് ഏറ്റുമുട്ടലുണ്ടായത്.

ജമ്മു കശ്മീര്‍ പൊലീസിലെ സ്പെഷൽ ഓപ്പറേഷൻസ് ​ഗ്രൂപ്പും സിആര്‍പിഎഫും സംയ്കുതമായി നടത്തിയ പതിവ് പട്രോളിങ്ങിനെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ കുൽദീപ് സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  തിരിച്ചടിച്ചതോടെ ഭീകരര്‍ പിൻവാങ്ങി. തുടര്‍ന്ന് പ്രദേശം വളഞ്ഞ സുരക്ഷസേന ഭീകരര്‍ക്കായുള്ള തിരച്ചിൽ ശക്തമാക്കി.

 



deshabhimani section

Related News

View More
0 comments
Sort by

Home