സിബിഐ അറസ്‌റ്റ്‌ റദ്ദാക്കണം ; കെജ്‌രിവാൾ വീണ്ടും സുപ്രീംകോടതിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2024, 01:02 PM | 0 min read


ന്യൂഡൽഹി
മദ്യനയക്കേസിൽ അറസ്‌റ്റ്‌ ചെയ്‌ത സിബിഐ നടപടി റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ സുപ്രീംകോടതിയിൽ. കെജ്‌രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക്‌ സിങ്‌വി തിങ്കളാഴ്‌ച്ച ഹർജിയുടെകാര്യം ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡിന്റെ ശ്രദ്ധയിൽപ്പെടുത്തി. വിശദാംശം ഇ മെയിലിൽ അയക്കാൻ ചീഫ്‌ജസ്‌റ്റിസ്‌ നിർദേശിച്ചു. ജൂൺ 26ന്‌ ഇഡിയുടെ കസ്‌റ്റഡിയിലുള്ളപ്പോഴാണ്‌ കെജ്‌രിവാളിനെ സിബിഐ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇഡിക്കേസിൽ സുപ്രീംകോടതി കെജ്‌രിവാളിന്‌ ജാമ്യം നൽകി. സിബിഐ കേസിൽകൂടി ജാമ്യം ലഭിച്ചാലേ  ജയിൽമോചനം സാധ്യമാവുകയുള്ളു.

അപകീർത്തിക്കേസില്‍ 
സ്‌റ്റേ നീട്ടി
അരവിന്ദ്‌ കെജ്‌രിവാളിന്‌ എതിരായ അപകീർത്തിക്കേസിലെ നടപടികൾക്ക്‌ ഏർപ്പെടുത്തിയ സ്‌റ്റേ നീട്ടി സുപ്രീംകോടതി. ‘ഐ സപ്പോർട്ട്‌ നരേന്ദ്രമോദി’ എന്ന ട്വിറ്റർഅക്കൗണ്ട്‌ ബിജെപി ഐടി സെല്ലിന്റെ ബി ടീം ആണെന്ന ധ്രുവ്‌റാഠിയുടെ ട്വീറ്റ്‌ കെജ്‌രിവാൾ റീട്വീറ്റ്‌ ചെയ്‌തതിന്റെ പേരിലാണഅ കേസ്‌. കേസ്‌ ഒത്തുതീർപ്പാക്കാൻ കൂടുതൽ സാവകാശം വേണമെന്ന കെജ്‌രിവാളിന്റെ ആവശ്യം പരിഗണിച്ചാണ്‌ ആറ്‌ ആഴ്‌ച്ചത്തേക്ക്‌ കേസ്‌ മാറ്റിവെച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Home