മദ്യലഹരിയിൽ വിദ്യാർഥി ഓടിച്ച കാറിടിച്ച് സുരക്ഷാ ജീവനക്കാരൻ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2024, 09:10 AM | 0 min read

ഹൈദരാബാദ് > മദ്യലഹരിയിൽ വിദ്യാർഥി ഓടിച്ച കാറിടിച്ച് സുരക്ഷാ ജീവനക്കാരൻ മരിച്ചു. സുരക്ഷാ ജീവനക്കാരൻ ബാഷാ ഗോപി (38) യാണ് മരിച്ചത്. ഹൈദരാബാദിലെ ദേവേന്ദ്ര നഗറിലാണ് അപകടമുണ്ടായത്. സംഭവത്തിൽ കാറോടിച്ച ബിരുദ വിദ്യാർഥി മനീഷ് ​ഗൗഡയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. അമിതവേ​ഗത്തിലെത്തിയ കാർ സുരക്ഷാ ജീവനക്കാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുരക്ഷാ ജീവനക്കാരൻ ഏറെ ദൂരത്തേക്ക് തെറിച്ചുവീണു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വിദ്യാർഥിക്കൊപ്പം അഞ്ച് പേർ കൂടി കാറിലുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home