അങ്കണവാടിയിൽ കുട്ടികൾക്ക് മുട്ട നൽകി; ഫോട്ടോ എടുത്ത ശേഷം തിരിച്ചെടുത്തു: ജീവനക്കാർക്ക് സസ്പെൻഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 11, 2024, 01:40 PM | 0 min read

കോപ്പൽ > അങ്കണവാടിയിൽ ഉച്ച ഭക്ഷണത്തിന് മുട്ട വിളമ്പുന്ന വീഡിയോ എടുത്തതിനു ശേഷം മുട്ട തിരിച്ചെടുത്ത് ജീവനക്കാർ. കർണാടകയിലെ കോപ്പൽ ജില്ലയിലാണ് സംഭവം. മുട്ട തിരിച്ചെടുക്കുന്ന വീഡിയോ ടി വി 9 കന്നഡ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ജീവനകാർക്കെതിരെ നടപടിയെടുത്തു.

ഗുണ്ടൂർ ഗ്രാമത്തിലെ അങ്കളവാടി ജീവനക്കാരായ ലക്ഷ്മി, ഷൈനാസ ബീഗം എന്നിവരെ സസ്‌പെന്‍ഡ് ചെയ്തതായി വനിതാ ശിശുക്ഷേമ വകുപ്പ് ഓഫീസർ അറിയിച്ചു.

വീഡിയോയില്‍ കുട്ടികള്‍ മുന്നിലുള്ള പാത്രത്തില്‍ മുട്ടകളുമായി ഇരിക്കുന്നത് കാണാം. ഇതിന്റെ വീഡിയോ ഒരു ജീവനക്കാരി പകര്‍ത്തുന്നുണ്ട്. പിന്നാലെ മറ്റൊരു ജീവനക്കാരി മുട്ടകൾ എടുത്തുമാറ്റുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ആരോ​ഗ്യവകുപ്പ് നടപടിയെടുത്തത്.  
 



deshabhimani section

Related News

View More
0 comments
Sort by

Home