അനന്ത്നാഗിൽ ഏറ്റുമുട്ടൽ: രണ്ട് സൈനികർക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2024, 08:34 PM | 0 min read

ശ്രീന​ഗർ > ജമ്മു കശ്മീരിലെ അനന്ത്നാ​ഗിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ. ആക്രമണത്തിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. കോക്കർനാ​ഗ് വനമേഖലയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം.

ജമ്മു കശ്മീർ പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ദൗത്യത്തിനിടെയാണ് ഭീകരാക്രമണമുണ്ടായത്. പരിക്കേറ്റ സൈനികരെ ഉടൻ തന്നെ പ്രദേശത്തുനിന്ന് മാറ്റിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home