നാളെ ലക്ഷ്യം കാണുമെന്ന് കാർവാർ എംഎൽഎ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 24, 2024, 07:28 PM | 0 min read

അങ്കോള > ഷിരൂരിലെ തിരച്ചിലിൽ നിർണായക കണ്ടെത്തലുകളുണ്ടായിട്ടുണ്ടെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ. ലോറിയുടെ  ലൊക്കേഷൻ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെന്നും ഇത് നിർണായക വഴിത്തിരിവുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. നാളെ രാവിലെ 9.30 മുതൽ വലിയ ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ തുടരും. മണ്ണുനീക്കത്തിന് കൂടുതൽ ക്രെയിൻ കൊണ്ടുവരുമെന്നും ദൗത്യസംഘം നാളെ ലക്ഷ്യം കാണുമെന്നും എംഎൽഎ പറഞ്ഞു.

ലോറി ലോക്ക് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. ലോക്ക് ചെയ്ത ശേഷം ഉയർത്തും. അതേസമയം, തീവ്രമഴയെ തുടർന്ന് ഇന്നത്തെ രക്ഷാദൗത്യം നിർത്തിവെച്ചു. രക്ഷാപ്രവർത്തകർ തിരികെ കയറി. നാളെ തിരച്ചിൽ നടക്കുമ്പോൾ മാധ്യമങ്ങൾ പ്രദേശത്തു നിന്ന് മാറി നിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. മൊബൈൽ ഫോണും മറ്റു യന്ത്രങ്ങളും സിഗ്നലുകൾ കണ്ടെത്തുന്നതിൽ തടസ്സം സൃഷ്ടിക്കുന്നത് മൂലമാണിതെന്നാണ് എംഎൽഎ പറഞ്ഞത്. ഓരോ മണിക്കൂറിലും മാധ്യമങ്ങളെ വിവരങ്ങൾ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home