പിതാവ് ബി എം ഡബ്ല്യു കാർ വാങ്ങി നൽകിയില്ല; ഇരുപത്തൊന്നുകാരൻ ജീവനൊടുക്കി

തെലങ്കാന:പിതാവ് ബി.എം.ഡബ്ല്യു കാർ വാങ്ങാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഇരുപത്തൊന്നുകാരൻ ജീവനൊടുക്കി. കഴിഞ്ഞ ശനിയാഴ്ച പിതാവ് കങ്കയ്യയോട് കാർ വാങ്ങിത്തരാൻ ഇയാൾ വാശിപിടിച്ചിരുന്നു. കർഷകനായ കങ്കയ്യ ബി.എം.ഡബ്ല്യു വാങ്ങാനുള്ള പണമില്ലെന്നും പകരം സ്വിഫ്റ്റ് ഡിസയർ വാങ്ങാമെന്നും പറഞ്ഞു.എന്നാൽ മകൻ വിസമ്മതിക്കുകയായിരുന്നു
തെലങ്കാനയിലെ മേദക് ജില്ലയിലാണ് സംഭവം. ബൊമ്മ ജോണിയാണ് മരിച്ചത്. കീടനാശിനി കഴിച്ചാണ് ബൊമ്മ ജോണി ജീവനൊടുക്കിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
ജോലിക്ക് പോകാതെ വീട്ടിലിരിപ്പ് പതിവാക്കിയ യുവാവ് പുതിയ വീട് പണിത് നൽകണമെന്ന് പറഞ്ഞ് സ്ഥിരം വഴക്കായിരുന്നു. ഇതിന് പിന്നാലെയാണ് കാറിനുവേണ്ടി വാശി പിടിച്ചത്.









0 comments