ഇന്ന് റിപ്പബ്ലിക് ദിനം

ന്യൂഡൽഹി: 76–-ാം റിപ്പബ്ലിക് ദിനത്തെ വരവേറ്റ് രാജ്യം. ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ ഇന്ത്യയുടെ സംസ്കാരവും സൈനികശേഷിയും ആഘോഷിക്കുന്ന പരേഡ് അരങ്ങേറും. ഭരണഘടനയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രവോബോ സുബിയാന്തോ മുഖ്യാതിഥിയാകും. പരേഡിൽ ഇൻഡോനേഷ്യയെ പ്രതിനിധീകരിക്കുന്ന ബാന്റുസംഘവും മാർച്ചുചെയ്യും. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന നാലാമത്തെ ഇൻഡോനേഷ്യൻ പ്രസിഡന്റാണ് സുബിയാന്തോ.









0 comments