print edition ബംഗാളിൽ ആവേശമായി മഹാ കർഷക റാലി

rally bengal
avatar
ഗോപി

Published on Nov 09, 2025, 02:11 AM | 1 min read

കൊൽക്കത്ത : ബംഗാളിലെ കർഷക പോരാട്ടങ്ങളുടെ രണഭൂമിയായ ബർദ്വാനിന്റെ മണ്ണിൽ അവകാശപ്പോരാട്ടങ്ങളിൽനിന്ന്‌ പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായി പതിനായിരങ്ങൾ അണിനിരന്ന മഹാ കർഷക റാലി. അഖിലേന്ത്യ കിസാൻ സഭ പശ്ചിമ ബംഗാൾ 38–ാം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന പൊതുസമ്മേളന റാലി വൻ കർഷക കൂട്ടായ്‌മയായി. മഹാരാജാ മൈതാനിയിൽ നടന്ന റാലിയിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ, സംസ്ഥാന പ്രസിഡന്റ് ബിപ്ലബ് മജുംദാർ, സെക്രട്ടറി അമൽ ഹാൽദർ, മുതിർന്ന നേതാവ്‌ ഹന്നൻ മൊള്ള തുടങ്ങിയവർ സംസാരിച്ചു. രബീന്ദ്ര ഭവനിൽ പ്രതിനിധി സമ്മേളനം വിജൂ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അമൽ ഹാൾദർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home