കൽക്കരി ഖനിയിൽ അകപ്പെട്ട മൂന്ന് തൊഴിലാളികളുടെ മൃതദേഹം പുറത്തെത്തിച്ചു
ഗുവാഹത്തി: അസമിലെ ദിമ ഹസാവോയിലെ ഉമറാഗ്സുവിൽ കൽക്കരി ഖനിയിൽ വെള്ളപ്പൊക്കമുണ്ടായി അകപ്പെട്ട മൂന്ന് തൊഴിലാളികളുടെ മൃതദേഹം പുറത്തെടുത്തു. ഇതോടെ ഖനിയിൽ മരിച്ചതായി കണ്ടെത്തിയ നാല് പേരുടേയും മൃതദേഹം പുറത്തെത്തിച്ചു. ഇന്നലെ ഒരാളുടെ മൃതദേഹം നാവികസേന മുങ്ങൽ വിദഗ്ധര്‍ കണ്ടെടുത്തിരുന്നു.
ഇന്ന് രാവിലെ ഖനിയിൽ നിന്ന് കണ്ടെടുത്ത മൂന്ന് തൊഴിലാളികളിൽ ഒരാൾ ദിമ ഹസാവോ സ്വദേശിയായ ലിജൻ മഗർ (27) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് രണ്ട് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.
അസം കോള്‍ ക്വാറി ഖനിയിലാണ് തിങ്കളാഴ്‌ച രാവിലെ ഏഴോടെ അപകടമുണ്ടായത്. 300 അടിയിലേറെ താഴ്‌ചയുള്ള ഖനിക്കുള്ളിൽ ചെറിയ മാളങ്ങളുണ്ടാക്കി കൽക്കരിയെടുക്കുന്ന (റാറ്റ് ഹോള്‍ മൈനിങ്) തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. ഭൂഗര്‍ഭജലം ഉയര്‍ന്നതോടെ മുപ്പത്തിയഞ്ചോളം പേര്‍ക്ക് രക്ഷപ്പെടാനായി.
പതിനഞ്ചോളം പേര്‍ ഉള്ളില്‍ അകപ്പെട്ടെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്. ഇവരില്‍ നേപ്പാള്‍ സ്വദേശിയും ബംഗാള്‍ സ്വദേശിയും ഉണ്ട്. ഖനിക്കുള്ളിലെ ചെറുകുഴികളില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ദൗത്യം അതീവ ദുഷ്‌കരമായിരുന്നു. ഖനിയിലെ വെള്ളം വറ്റിക്കാൻ ശ്രമം നടന്നിരുന്നു.
0 comments