ലോറൻസ് ബിഷ്ണോയിയെ സംരക്ഷിക്കുന്നത് രാഷ്ട്രീയ നേട്ടത്തിന്; പഞ്ചാബ് നിയമസഭയിൽ ബിജെപിക്ക് വിമർശനം

ലാഹോർ : അബോഹറിലെ വ്യവസായി സഞ്ജയ് വർമ്മയുടെ കൊലപാതക കേസിലെ പ്രതി ലോറൻസ് ബിഷ്‌ണോയിയെ ബിജെപി സംരക്ഷിക്കുന്നുവെന്ന് ആരോപണം. പഞ്ചാബ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന്റെ ആദ്യ ദിവസം ആം ആദ്മി പാർടി നേതാക്കളാണ് ആരോപണം ഉന്നയിച്ചത്. രാഷ്ട്രീയ നേട്ടത്തിനായി കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ധനമന്ത്രി ഹർപാൽ ചീമയാണ് ബിജെപിക്കെതിരെ രൂക്ഷവിമർശനം നടത്തിയത്.
ഫാഷൻ ഡിസൈനറും ഷോറൂം സഹ ഉടമയുമായ സഞ്ജയ് വർമ്മയെ പഞ്ചാബിലെ അബോഹർ നഗരത്തിലെ അദ്ദേഹത്തിന്റെ തന്നെ കടയ്ക്ക് പുറത്ത് പകൽ സമയത്താണ് മൂന്ന് പേർ വെടിവച്ചു കൊലപ്പെടുത്തിയത്. സഞ്ജയ് വർമയുടെ കൊലപാതകക്കേസിലെ പ്രതികളെ അതിവേഗം പിടികൂടാനുള്ള കർശന നടപടികൾ പഞ്ചാബ് സർക്കാർ എടുത്തിരുന്നു. എന്നാൽ പ്രതികളെ പിടികൂടിയപ്പോൾ ബിജെപി നേതാക്കളുടെ വൈകാരികമായി പ്രതികരിച്ചത് ഞെട്ടിപ്പിച്ചും. ബിജെപി നേതാക്കൾ ഗുണ്ടാസംഘങ്ങളെ പിന്തുണയ്ക്കുന്നുവെന്നത് പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ് എന്നും ഹർപാൽ ചീമ ആരോപിച്ചു.









0 comments