യുവജനങ്ങളെ വരൂ.. ചെസ് കളിക്കാം

chess
വെബ് ഡെസ്ക്

Published on Sep 26, 2025, 07:39 PM | 1 min read

കണ്ണൂർ: ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് യുവജന കമ്മീഷൻ യുവജനങ്ങൾക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 7 ന് കണ്ണൂരിലാണ് മത്സരം. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 15,000, 10,000, 5,000 രൂപയും നാല് മുതൽ എട്ടാം സ്ഥാനം വരെ 3,000 രൂപ വീതവും സമ്മാനമായി ലഭിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 15 നും 40 നും ഇടയിൽ പ്രായമുള്ളവർ ഫോട്ടോയും ഫിഡെ റേറ്റിംഗും ഉൾപ്പെടെ വിശദമായ ബയോഡേറ്റ [email protected] ലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം - 33), നേരിട്ടോ നൽകാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 5. കൂടുതൽവിവരങ്ങൾക്ക്: 0471-2308630.




deshabhimani section

Related News

View More
0 comments
Sort by

Home