വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം: യുവാവ് കുത്തേറ്റുമരിച്ചു

stabbed

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Mar 23, 2025, 09:12 AM | 1 min read

കൊല്ലം : കൊല്ലം ചടയമം​ഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചടയമം​ഗലം സ്വദേശി സുധീഷ് ആണ് മരിച്ചത്. ചടയമംഗലത്തെ ബാറിൽ ശനി രാത്രിയിലായിരുന്നു സംഭവം. വാക്കുതർക്കത്തിന്റെ പേരിൽ ബാറിലെ സെക്യൂരിറ്റി ജീവനക്കാരൻ സുധീഷിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ സുധീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കടയ്‌ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home