വിഭാഗീയത രൂക്ഷം; നിലമ്പൂരില്‍ യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ ഒന്നടങ്കം രാജിവെച്ചു


എം സനോജ്
Published on Mar 21, 2025, 09:51 AM | 1 min read
നിലമ്പൂര്‍: നിലമ്പൂരില്‍ യൂത്ത് ലീഗില്‍ വിഭാഗീയത രൂക്ഷമാകുന്നു. വിഭാഗീയതയെ തുടര്‍ന്ന് നിലമ്പൂര്‍ മുനിസിപ്പില്‍ യൂത്ത് ലീഗ് ഭാരവാഹികള്‍ രാജിവെച്ചു. നിലമ്പൂര്‍ സ്വദേശിയായ അന്‍വര്‍ ഷാഫി ഹുദവിയെ യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് രാജി. അൻവർ ഷാഫി ഹുദവി കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വിമതനായി പ്രവർത്തിച്ചതിന്റെ പേരിൽ അച്ചടക്കനടപടി നേരിട്ടുകൊണ്ടിരിക്കുന്നതിനടയിലാണ് പുതിയ സ്ഥാനാരോഹണമെന്ന് വിമതവിഭാഗം പ്രവര്‍ത്തകര്‍ പറഞ്ഞു.
നിലമ്പൂർ മുനിസിപ്പാലിറ്റിയിൽ നിന്നുള്ള യൂത്ത് ലീഗ് കൗൺസിലർ പോലുമില്ലാത്ത ഷാഫിയെ മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റിയുടെ നിലമ്പൂർ നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് സംസ്ഥാന പ്രവർത്തകസമിതി അംഗമാക്കി നിയമിച്ചത്. ഈ നടപടിയിൽ പ്രതിഷേധിച്ച് നിലമ്പൂർ മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി മുഴുവൻ അംഗങ്ങളും രാജിവെച്ചത്, ഭാരവാഹികളായ അജ്മൽ അണക്കായി, കെ കെ ഷുഹൈബ്, ഇബ്നു സാദിഖ് , യൂനുസ് കണ്ണത്ത്, എം ലംസിക്, എ കെ ജനീഷ്, വാജിദ് പള്ളിയാളി, റംസാദ് കോടാലി, ടി കെ കരീം എന്നിവരാണ് രാജി വെച്ചത്.









0 comments