നെടുമ്പാശേരിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി; സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടിയിൽ

നെടുമ്പാശേരി: എറണാകുളം നെടുമ്പാശേരിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. തുറവൂർ സ്വദേശി ഐവിൻ ജിജോ (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടിയിലായി. സിഐഎസ്എഫ് ഉദ്യോഗസ്ഥരായ മോഹൻ കുമാർ, വിനയ് എന്നിവരാണ് പിടിയിലായത്.
വാഹനത്തിന് സൈഡ് നൽകുന്നതിനെച്ചൊല്ലി സിഐഎസ്എഫ് ഉദ്യോഗസ്ഥനും ഐവിനും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഐവിനെ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഐവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. എറണാകുളത്തുള്ള ഹോട്ടലിലെ ഷെഫായിരുന്നു ഐവിൻ.
ദൃക്‌സാക്ഷികളുടെ മൊഴികളുടേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തില്‍ ഐവിന്റെ മരണം മനഃപൂര്‍വ്വം കാറിടിപ്പിച്ചുള്ള കൊലപാതകമാണെന്ന് കണ്ടെത്തിയതിനേ തുടര്‍ന്നാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തത്. യുവാവിനെ ഇടിച്ച കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റേതാണ്.
യുവാവിനെ ഇടിച്ചുതെറിപ്പിച്ചുകൊണ്ട് കാറുമായി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കടന്നുകളയുകയായിരുന്നു. കുറേദൂരം യുവാവ് കാറിന്റെ ബോണറ്റില്‍ തങ്ങിക്കിടന്നിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ബോണറ്റില്‍ നിന്ന് താഴേക്ക് വീണ ഐവിനെ നിരക്കിക്കൊണ്ട് കാര്‍ ഓടിച്ചിരുന്നതായും വിവരമുണ്ട്.
ആശുപത്രിയിലെത്തിക്കുന്നതിനുമുന്‍പ് തന്നെ യുവാവ് മരിച്ചിരുന്നതായാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.









0 comments