പാലക്കാട് വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു

കൊല്ലങ്കോട് : കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു. മുതലമട നണ്ടൻകിഴായ കുതിരോട്ടുകുളമ്പ് പാറക്കുന്ന് സജീഷ് (27) ആണ് മരിച്ചത്. വെള്ളരിമേട് വെള്ളച്ചാട്ടം കാണാൻ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം വന്നതാണ്. ശനിയാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. വെള്ളച്ചാട്ടത്തിൽ നിന്ന് 30 അടി ആഴം വരുന്ന പാറക്കെട്ടിലേക്ക് വീഴുകയായിരുന്നു.
കൊല്ലങ്കോട് ഫയർ സ്‌റ്റേഷൻ ഓഫീസർ അർജുൻ കെ കൃഷ്ണയുടെ നേതൃത്വത്തിലുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മലയിടുക്കിൽ നിന്നും പുറത്തെടുത്ത് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിൽ. അച്ഛൻ: ചന്ദ്രൻ, അമ്മ: മീനാക്ഷി, ഭാര്യ: ശാലിനി, മക്കൾ: ആദിഷ്, അവനീഷ്, സഹോദരങ്ങൾ: അജീഷ്, സുജീഷ്.









0 comments