ഉല്ലാസയാത്രയ്ക്കിടെ ചങ്ങാടം തലകീഴായി മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു

alappuzhachangdam
വെബ് ഡെസ്ക്

Published on Feb 04, 2025, 07:56 PM | 1 min read

ആലപ്പുഴ: പമ്പാ നദിയിൽ ഉല്ലാസ യാത്രയ്ക്കിടയിൽ ചങ്ങാടം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. കടപ്ര വളഞ്ഞവട്ടം മോഹനൻ പിള്ളയുടെ മകൻ രതീഷ് കുമാർ (രമേശ് - 25 ) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലു മണിയോടെ വളഞ്ഞവട്ടം ഉപദേശിക്കടവിന് സമീപത്തായിരുന്നു അപകടം.


പമ്പയാറ്റിൽ രതീഷ് ഉൾപ്പെടുന്ന നാലംഗ സംഘം നടത്തിയ ഉല്ലാസ യാത്രയ്ക്കിടെ ചങ്ങാടം തലകീഴായി മറിയുകയായിരുന്നു. നീന്തൽ വശമില്ലാതിരുന്ന രതീഷ് നദിയിലേയ്ക്ക് മുങ്ങിത്താഴ്ന്നു പോവുകയായിരുന്നു. പിന്നീട് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയാണ് ഉപദേശി കടവ് പാലത്തിന് സമീപത്തു നിന്നും രാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. മാതാവ്: ഉഷ, സഹോദരി: രേഷ്മ.



deshabhimani section

Related News

View More
0 comments
Sort by

Home