പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്‌റ്റിൽ

തൊടുപുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്‌റ്റിൽ. തുടങ്ങനാട് ചാപ്പാംതടത്തിൽ ജോയൽ റോയി (23) ആണ് അറസ്‌റ്റിലായത്. പ്രതി യൂത്ത് കോൺഗ്രസ് തുടങ്ങനാട് മണ്ഡലം ഭാരവാഹിയാണ്. ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയത്തെത്തി പീഡിപ്പിക്കുകയായിരുന്നു. നാലുമാസം മുമ്പാണ് കേസിനാസ്‍പദമായ സംഭവമെന്നും പെൺകുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും പൊലീസ് പറഞ്ഞു. കോടതയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.









0 comments