വെള്ളറടയിൽ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ

തിരുവനന്തപുരം : വെള്ളറടയിൽ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ. വെള്ളറടയിലെ കോൺഗ്രസ് മണ്ഡലം ഭാരവാഹി പ്രിൻസ് വെള്ളറടയാണ് പൊലീസ് പിടിയിലായത്. 250 ഗ്രാം കഞ്ചാവുമായി കിളിയൂരിൽ വച്ചാണ് പ്രിൻസ് പൊലീസ് പിടിയിലാകുന്നത്. മയക്കു മരുന്നിൻ്റെ വൻ ലോബി ഇയാൾക്ക് പിന്നിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതിർത്തി മേഖലയിലെ വമ്പൻ ശ്രാവുകൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൊവിഡ് സമയത്ത് വാറ്റു ചാരയക്കേസിൽ കൊവിഡ് സെന്ററിൽ ചാരായം വാറ്റിയ കേസിലും ഇയാൾ പ്രതിയായിരുന്നു. കൂടുതൽ നേതാക്കൾ കുടുങ്ങുമെന്ന് അന്വേഷണത്തിന് തടസ്സം ഉണ്ടാകാതിരിക്കാൻ കൂടുതൽ വിവരങ്ങൾ പോലീസ് കൈമാറാൻ തയ്യാറായാട്ടില്ല.









0 comments