ആംബുലൻസിന്‌ ഫിറ്റ്‌നസും ഇൻഷുറൻസും ഉണ്ടെന്ന്‌ രേഖകൾ

youth congress vithura ambulance
avatar
സ്വന്തം ലേഖകൻ

Published on Jul 21, 2025, 12:43 AM | 1 min read

വിതുര : രോഗിയുമായി പോയ 108 ആംബുലൻസിന്‌ ഫിറ്റ്‌നസും ഇൻഷുറൻസും ഉണ്ടെന്ന്‌ രേഖകൾ. സെപ്‌തംബർ 29 വരെ ഫിറ്റ്‌നസ്‌ വാഹനത്തിനുണ്ട്‌. ഇൻഷുറൻസ്‌ കാലാവധി അവസാനിക്കുന്നത്‌ 2026 ജൂലൈ 16നാണ്‌. പൊല്യൂഷൻ പേപ്പറിന്റെ കാലാവധി 2026 ജൂലൈ 13 വരെയുണ്ട്‌. എല്ലാ ബുക്കും പേപ്പറുകളും ശരിയാണെന്നിരിക്കേ വാഹനം തടഞ്ഞ്‌ ആരോപണമുയർത്തി സമരം നടത്തിയ യൂത്ത്‌കോൺഗ്രസുകാർ ഇത്‌ പരിശോധിക്കാൻ തയ്യാറായില്ല.

ഗുരുതരനിലയിലുള്ള രോഗിയെ വൈകാതെ ആശുപത്രിയിലെത്തിക്കണമെന്നും വാഹനത്തിന്‌ എല്ലാ രേഖകളുമുണ്ടെന്നും പലവട്ടം ആംബുലൻസ്‌ ജീവനക്കാർ പറഞ്ഞിട്ടും സമരക്കാർ ചെവിക്കൊണ്ടില്ല. മുന്നോട്ടുപോകാൻ അനുവദിക്കില്ലെന്ന്‌ പറഞ്ഞ്‌ വാഹനത്തിന്റെ മുന്നിൽ കൊടിയും പിടിച്ച്‌ ഇവർ നിന്നു. അപ്പോഴും മരണത്തോട്‌ മല്ലിടുകയായിരുന്നു ഷിബു. വിതുര താലൂക്ക്‌ മെഡിക്കൽ ഓഫീസർ പത്മ കേസരിക്ക്‌ രൂക്ഷമായി സമരക്കാരോട്‌ പ്രതികരിക്കേണ്ടി വന്നു.

രോഗി മരിച്ചാൽ കൊലക്കുറ്റത്തിന്‌ കേസെടുക്കുമെന്ന്‌ പറഞ്ഞപ്പോഴാണ്‌ അയഞ്ഞത്‌. വാഹനം തടയാതെ രോഗിയെ കൃത്യസമയത്ത്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ദാരുണാന്ത്യം സംഭവിക്കില്ലായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home