Deshabhimani

മലപ്പുറത്ത്‌ മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ

man arrested

മുഹമ്മദ് ഷിബിൽ

വെബ് ഡെസ്ക്

Published on May 08, 2025, 09:19 PM | 1 min read

മലപ്പുറം: 310 ഗ്രാം മെത്താഫിറ്റമിനുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മമ്പാട് ബീമ്പുങ്ങൽ വാളപ്പുറം മുഹമ്മദ് ഷിബിൽ (20)ആണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന പിതൃസഹോദരൻ റിയാസ് ബാബു (കളത്തിൽ ബാബു) ഓടിരക്ഷപ്പെട്ടു. നിലമ്പൂർ സ്റ്റേഷൻ ഓഫീസർ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ പൊലീസും ഡാൻസാഫും ചേർന്ന് വടപുറം താളിപ്പൊയിലിൽ നടത്തിയ വാഹന പരിശോധനയിലാണ് മെത്താഫിറ്റമിൻ പിടികൂടിയത്. 10 ലക്ഷം രൂപയോളം വിലവരും.


മെത്താഫിറ്റാമിൻ റിയാസ് ബാബു വിൽപ്പനയ്ക്കായികൊണ്ടുവന്നതാണെന്ന് ഷിബിൽ പൊലീസിന് മൊഴിനൽകി. മണൽകടത്ത് കേസുകളിൽ പ്രതിയായ റിയാസ് ബാബു രാസലഹരി വിൽപ്പന നടത്തുന്നുണ്ടെന്ന വിവരത്തെ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പ്രതികൾ സഞ്ചരിച്ച സ്കൂട്ടറും റിയാസ് ബാബുവിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. റിയാസ്‌ ബാബുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Home