മെത്താംഫിറ്റാമിനുമായി യുവാവ് പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന മെത്താംഫിറ്റാമിനുമായി യുവാവ് പിടിയിൽ. തില്ലേരി സ്വദേശി സി എച്ച് ലുക്മാർ മസ്റൂർ ആണ് 42 ഗ്രാം മെത്താംഫിറ്റാമിനുമായി അറസ്റ്റിലായത്. കണ്ണൂർ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ ഷജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സർക്കിൾ ഓഫീസ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ ഷാജിയും സംഘവും നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.
കണ്ണൂർ, പ്രഭാത്, പയ്യാമ്പലം, കനകത്തൂർ, തില്ലേരി എന്നീ ഭാഗങ്ങളിലാണ് സംഘം പട്രോൾ നടത്തിയത്. ചില്ലറയായി മെത്താംഫിറ്റാമിൻ തൂക്കി വിൽക്കുന്നതിനായുള്ള ഇലക്ട്രോണിക് ത്രാസ് അടക്കം ലുക്മാർ മസ്റൂറിന്റെ കൈയിൽ നിന്ന് പിടികൂടി. സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി സി പ്രഭുനാഥ്, പ്രിവന്റിവ് ഓഫീസർ (ഗ്രേഡ്) വി വി സനൂപ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി ടി ശരത്ത്, വി വി ശ്രിജിൻ എന്നിവർ ഉണ്ടായിരുന്നു.









0 comments