മൂവാറ്റുപുഴയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

മൂവാറ്റുപുഴ : എംഡിഎംഎയുമായി യുവാവ് എക്‌സൈസ് പിടിയില്‍. പേഴയ്ക്കാപ്പിള്ളി തണ്ടിയേക്കല്‍ ഷാമോന്‍(28) നെയാണ് 1.42 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. എംഡിഎംഎ കേസില്‍ മുമ്പ് പ്രതിയാണ് ഷാമോൻ. പേഴക്കാപ്പിള്ളിയിൽ അന്വേഷണത്തിന് എത്തിയ എക്‌സൈസ് സംഘത്തെ കണ്ട് ഒരു കിലോമീറ്ററോളം ഓടിയ ഷാമോൻ കൈയിലുണ്ടായിരുന്ന എംഡിഎംഎ കെഎസ്ഇബിയുടെ മതില്‍ക്കെട്ടിനുള്ളിലേയ്ക്ക് എറിഞ്ഞു. നാട്ടുകാരും എക്‌സൈസ് സംഘവും നടത്തിയ തിരച്ചിലിൽ എംഡിഎംഎ കണ്ടെത്തി.
പ്രതിയുടെ മൊബൈല്‍ ഫോണും എക്‌സൈസ് പിടിച്ചെടുത്തു. ലഹരി ഇടപാട് നടത്തുവാന്‍ ഇയാൾ മറ്റുള്ളവരുമായി വിളിച്ച ഫോണ്‍ സംഭാഷണവും കണ്ടെത്തി. ബംഗളൂരുവിൽ നിന്ന് എത്തിക്കുന്ന എംഡിഎംഎ ഇയാൾ പെരുമ്പാവൂര്‍, പേഴയ്ക്കാപ്പിള്ളി ഭാഗങ്ങളില്‍ വിൽക്കുകയാണ്.
മൂവാറ്റുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.









0 comments