വാളയാറിൽ 211.4 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

വാളയാർ: വാളയാറിൽ കെഎസ്ആർടിസിയിൽ കടത്തിയ 211.4 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. തൃശൂർ ചാവക്കാട് മണത്തല പുത്തൻ കടപ്പുറം പുതുവീട്ടിൽ പി എസ് ഷമീർ(32) ആണ് പിടിയിലായത്. എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

എറണാകുളത്ത് വിൽപ്പനക്കായാണ് ഇയാൾ ലഹരിമരുന്ന് കടത്തിയത്. വാളയാർ എക്സൈസ് ഇൻസ്പെക്ടർ എൻ പ്രേമാനന്ദകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഗ്രേഡ് അസി എക്സൈസ് ഇൻസ്പെക്ടർ സി വി രാജേഷ്കുമാർ, എക്സൈസ് ഉദ്യോഗസ്ഥരായ ബി ജെ ശ്രീനി, കെ എം സജീഷ്, അശ്വന്ത്, എസ് സുബിൻരാജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.









0 comments