അച്ഛനെ കൊലപ്പെടുത്തി ജാമ്യത്തിലിറങ്ങിയ പ്രതി മകനെ കൊല്ലാൻ ശ്രമിച്ചു; അറസ്റ്റ്

youth-arrested
വെബ് ഡെസ്ക്

Published on Mar 26, 2025, 01:09 PM | 1 min read

കോട്ടയം: അച്ഛനെ കൊലപ്പെടുത്തിയ പ്രതി മകനെ പിക്കപ്പ് ഇടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചു. സംഭവത്തിൽ പ്രതി മറ്റക്കര ആലെക്കുന്നേൽ വീട്ടിൽ ശ്രീജിത്തി(28)നെ പൊലീസ് പിടികൂടി. 20ന് ഉച്ചയ്‌ക്ക് ശേഷം സ്കൂളിൽനിന്ന്‌ വരികയായിരുന്ന കുട്ടിയെ പിന്നിൽനിന്ന്‌ പിക്കപ്പ് ഇടിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി ഓടിമാറിയതിനാലാണ്‌ രക്ഷപ്പെട്ടത്‌.


2024 ൽ ശ്രീജിത്ത്‌ കുട്ടിയുടെ അച്ഛനെ മർദ്ദിച്ചു കൊലപ്പെടുത്തിയതിന് അറസ്റ്റിലായതാണ്‌. കോടതി ഇയാളെ റിമാൻഡ് ചെയ്തിരുന്നു. ആ കേസിൽ ജാമ്യത്തിൽ നിൽക്കേയാണ് കൊല്ലപ്പെട്ടയാളുടെ മകനെതിരെ ആക്രമണം നടത്തിയത്. അറസ്റ്റ്ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home