മെത്താഫിറ്റമിനുമായി യുവാക്കൾ പിടിയിൽ

അഴിയൂർ: രാസലഹരിമരുന്നായ മെത്താഫിറ്റമിനുമായി രണ്ട് യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. അഴിയൂർ ഹാജിയാർ പള്ളി കുളങ്ങര വീട്ടിൽ അഭിലാഷ് (29), ചുങ്കം വളപ്പൊടിയിൽ നസിറുദ്ദീൻ (29) എന്നിവരെയാണ് 3.5 ഗ്രാം മെത്താഫിറ്റമിനുമായി എക്സൈസ് ഇൻസ്പെക്‌ടർ പി എ ഷൈലേഷും സംഘവും ചേർന്ന് പിടികൂടിയത്.
അഴിയൂർ എക്‌സൈസ് ചെക്ക് പോസ്റ്റിൽ ബുധൻ പുലർച്ചെ 5.50ന് വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. ഇവർ സഞ്ചരിച്ച സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. റിമാൻഡ് ചെയ്‌തു









0 comments