തൃശൂരിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ച നിലയിൽ

തൃശൂർ: കുറുമാലി പുഴയിൽ പയ്യൂർക്കാവിന് സമീപം പാറക്കടവിൽ യുവാവ് മുങ്ങി മരിച്ച നിലയിൽ. തെക്കേ നന്തിപുലം വെളിയത്ത്പറമ്പിൽ ശ്രീരാഗി(24) നെയാണ് ബുധനാഴ്ച മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായിരുന്ന ശ്രീരാഗ് ചൊവ്വാഴ്ച ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുഴയോരത്ത് ശ്രീരാഗിന്റെ ബൈക്കും ഷൂസും കണ്ടെത്തി. പിന്നീട് ചാലക്കുടിയിൽ നിന്നും പുതുക്കാട് നിന്നും എത്തിയ അഗ്നിരക്ഷാസേനയുടെ സ്‌കൂബ ടീം നടത്തിയ അന്വേഷണത്തിലാണ് പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. വരന്തരപ്പിള്ളി പൊലീസ് കേസെടുത്തു. അച്ഛൻ: രാജൻ. അമ്മ: ഗിരിജ. സഹോദരി: രാഗി.
Caption : (ചിത്രം : ശ്രീരാഗ്)
0 comments