വെള്ളച്ചാട്ടത്തിൽ കാൽതെറ്റിവീണ യുവാവ്‌ മരിച്ചു

man died
വെബ് ഡെസ്ക്

Published on Jun 08, 2025, 08:48 PM | 1 min read

പെരിന്തൽമണ്ണ : പെരുന്നാൾ ആഘോഷത്തിനായി പാലൂർ കോട്ട വെള്ളച്ചാട്ടം കാണാൻപോയ സംഘത്തിലെ ഒരാൾ കാൽതെറ്റിവീണ്‌ മരിച്ചു. വെങ്ങാട് മൂത്തേടത്ത് ഷിഹാബുദ്ദീനാണ് (40) ആണ്‌ മരിച്ചത്. അപകടത്തിൽ ഷിഹാബുദ്ദീന്റെ മകൻ ഷഹജാദ് (7), പഴയത്ത് സുഹൈൽ (24) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇവർ ചികിത്സയിലാണ്‌.


ഞായർ വൈകിട്ട്‌ നാലോടെ വെള്ളച്ചാട്ടത്തിന് മുകളിലേക്ക് കയറുന്നതിനിടെ കാൽതെറ്റി വീഴാൻപോയ ഷഹജാദിനെ രക്ഷിക്കാൻ ശ്രമിക്കവേ മറ്റ് രണ്ടുപേരും കുട്ടിയോടൊപ്പം താഴേക്ക് വീഴുകയായിരുന്നു. ഷഹജാദ് പെരിന്തൽമണ്ണ കിംസ് അൽ ശിഫ ആശുപത്രിയിലും സുഹൈൽ പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിലുമാണ്‌ ചികിത്സയിലുള്ളത്‌. ഷിഹാബുദ്ദീന്റെ മൃതദേഹം കിംസ് അൽ ശിഫാ ആശുപത്രിയിൽ.



deshabhimani section

Related News

View More
0 comments
Sort by

Home