ആലപ്പുഴയിൽ അര കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ

ആലപ്പുഴ: ആലപ്പുഴ അരൂരിൽ 430 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് സ്വദേശിയായ ശ്രീമോന്‍ (29) ആണ് അറസ്റ്റിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരൂർ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിത്.
അന്വേഷണ സംഘം രണ്ടുദിവസമായി ശ്രീമോനെ രഹസ്യമായി പിന്തുടര്‍ന്നും വാടക വീട്ടിലേക്കുള്ള സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിച്ചുമാണ് കെണിയൊരുക്കിയത്. പ്രതിക്കെതിരെ കേരളത്തിലെ വിവിധ പൊലിസ് സ്റ്റേഷനുകളിൽ നിരവധി എൻഡിപിഎസ്, പോക്സോ കേസുകളുണ്ട്.
കഴിഞ്ഞ ഒരു മാസമായി അരൂരിൽ വാടയ്ക്ക് താമസിച്ച് വരികയായിരുന്നു. ലഹരി വിരുദ്ധ സ്ക്വാഡിനൊപ്പം അരൂർ സി ഐ പ്രതാപചന്ദ്രൻ, എസ്ഐമാരായ ഗീതുമോൾ, സാജൻ, സിപിഒമാരായ ശ്രീജിത്ത്, ശ്യാംജിത്ത്, റിക്ഷേഷ്, പ്രശാന്ത്, രതീഷ് എന്നിരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.









0 comments