'നിങ്ങൾ അവസരവാദിയാണ്, നാണക്കേട് തോന്നുന്നു'; മാലാ പാർവതിക്കെതിരെ രഞ്ജിനി

തിരുവനന്തപുരം: മാലാ പാർവതിക്ക് നേരെ രൂക്ഷ വിമർശനവുമായി നടി രഞ്ജിനി. പരിശീലനം ലഭിച്ച ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ പിന്തുണയ്ക്കുന്നതിലൂടെ നിങ്ങൾ ഒരു അവസരവാദിയാണെന്നാണ് ഞാൻ മനസിലാക്കുന്നത്. നിങ്ങളെയോർത്ത് നാണക്കേട് തോന്നുന്നു എന്നാണ് രഞ്ജിനി കുറിച്ചത്. നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻ സിയുടെ പരാതിയുടെ പശ്ചാത്തലത്തിൽ മാലാ പാർവതി നടത്തിയ പരാമർശം വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് രഞ്ജിനി മാലാ പാർവതിയെ വിമർശിച്ച് രംഗത്തെത്തിയത്.
എന്നാൽ വിൻ സി കേസ് കൊടുക്കണമെന്നും അതിന്റെ പേരിൽ ഒറ്റപ്പെടാനും പോകുന്നില്ല എന്നുമാണ് താൻ പ്രതികരിച്ചതെന്ന് മാലാ പാർവതി ഫേസ് ബുക്കിൽ കുറിച്ചു. ഷൈൻ ടോം ചാക്കോയെ വെള്ള പൂശാൻ ഉദ്ദേശിച്ചിട്ടില്ല. എങ്കിലും വിൻ സിയുടെ പരാതിയുടെ പശ്ചാത്തലത്തിൽ അത്തരമൊരു പ്രസ്താവന നടത്താൻ പാടില്ലായിരുന്നു എന്ന് മനസിലാക്കുന്നു. ഒരു വിഷയം അറിയുന്ന ഉടനെ, ടെലിയിൽ വിളിച്ച് കണക്ട് ചെയ്യുമ്പോൾ, എനിക്ക് പറ്റിയ പിഴയായി നിങ്ങൾ അത് കാണണമെന്നും മാലാ പാർവതി കുറിച്ചു.









0 comments