യുവജനങ്ങൾക്കിടയിലെ ജോലി സമ്മർദം; ശാസ്ത്രീയ പഠനവുമായി യുവജന കമീഷൻ

photo credit: X
തിരുവനന്തപുരം: യുവജനങ്ങൾക്കിടയിൽ തൊഴിൽ സമ്മർദവും ആത്മഹത്യാപ്രവണതയും വർധിക്കുന്ന പശ്ചാത്തലത്തിൽ മാനസികാരോഗ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ യുവജന കമീഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശാസ്ത്രീയ റിപ്പോർട്ട് വ്യാഴാഴ്ച സർക്കാരിന് സമർപ്പിക്കും. രാവിലെ 10ന് യുവജന കമീഷൻ ചെയർമാൻ എം ഷാജർ സെക്രട്ടറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് കൈമാറും.
മന്ത്രി സജി ചെറിയാൻ പങ്കെടുക്കും. വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ അധ്യാപകരുടെയും എംഎസ്ഡബ്യു -സൈക്കോളജി വിദ്യാർഥികളുടെയും പങ്കാളിത്തത്തോടെ വിവിധ തൊഴിൽ മേഖലകളിലെ യുവജനങ്ങളെ പഠനവിധേയമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.









0 comments