മാനന്തവാടിയിൽ യുവതി വെട്ടേറ്റ് മരിച്ചു; മകൾ ചികിത്സയിൽ, ഇളയ മകളെ കാണാനില്ല

തിരുനെല്ലി : മാനന്തവാടി തിരുനെല്ലിയിൽ യുവതി വെട്ടേറ്റ് മരിച്ചു. എടയൂർകുന്ന് സ്വദേശി പ്രവീണ (34)യാണ് മരിച്ചത്. യുവതിയുടെ സുഹൃത്താണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. ഇയാൾക്കായി തെരച്ചിൽ ശക്തമാക്കി. തിരുനെല്ലി ചേകാടി വാകേരിയിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു പ്രവീണ. ഇന്നലെയായിരുന്നു സംഭവം.
ആക്രമണത്തിൽ പ്രവീണയുടെ മൂത്ത മകൾക്കും പരിക്കേറ്റു. കഴുത്തിനും ചെവിക്കും വെട്ടേറ്റ കുട്ടി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇളയമകളെ കാണാനില്ല. ആക്രമണത്തിനിടെ കുട്ടി ഓടി രക്ഷപ്പെട്ടതാണോ പ്രതി കുട്ടിയുമായി കടന്നുകളഞ്ഞതാണോ എന്നതിൽ വ്യക്തതതയില്ല. കുട്ടിയ്ക്കായി പ്രദേശത്ത് ഇന്നലെ രാത്രി മുതൽ തിരച്ചിൽ നടത്തുകയാണ്.
പ്രവീണയുടെ വീടിന് സമീപത്തുനിന്നും ഒരു മൊബൈൽ ഫോൺ ലഭിച്ചിട്ടുണ്ട്. വീടിന് പിന്നിൽ നിന്നുമാണ് മൊബൈൽ കണ്ടെത്തിയത്. ഇത് പ്രവീണയെ കൊലപ്പെടുത്തിയ പ്രതിയുടേതാണോ എന്ന് പരിശോധിച്ചുവരികയാണ്. മക്കൾക്കൊപ്പം ആറുമാസമായി പ്രവീണ വാകേരിയിൽ താമസിച്ചുവരികയാണ്. തിരുനെല്ലി ഇൻസ്പെക്ടർ ലാൽ സി ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.









0 comments