വീട്ടിലെ പ്രസവത്തിൽ യുവതിയുടെ മരണം: ഭർത്താവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ഹർജി

HOME DELIVERY
വെബ് ഡെസ്ക്

Published on Aug 04, 2025, 10:28 PM | 1 min read

കൊച്ചി : മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി. പ്രതി ആലപ്പുഴ സ്വദേശി സിറാജുദ്ദീന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകയും അഭിഭാഷകയുമായ സി എ ആൻസിലയാണ് ഹർജി നൽകിയത്.


ജാമ്യത്തിലുള്ള പ്രതി യൂട്യൂബ് ചാനലിലൂടെ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു. 2025 ഏപ്രിൽ അഞ്ചി-നാണ് പെരുമ്പാവൂർ അറയ്ക്കപ്പടി സ്വദേശി കൊപ്പറമ്പിൽ അസ്മ (35) അഞ്ചാമത്തെ പ്രസവത്തിൽ മരിച്ചത്. ആത്മീയ ചികിത്സകനും മതപ്രഭാഷകനുമായ സിറാജുദീൻ യുവതിയെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായിരുന്നില്ല. യുവതി മരിച്ചതോടെ മൃതദേഹം മലപ്പുറത്തുനിന്ന് പെരുമ്പാവൂരിലേക്ക് കൊണ്ടുവരികയായിരുന്നു.


നവജാതശിശുവിനേയും അവശനിലയിലാണ് ബന്ധുക്കൾക്ക് കൈമാറിയത്. യുവതിയുടെ വീട്ടുകാരുടെ മൊഴിയിൽ സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, മഞ്ചേരി സെഷൻസ് കോടതി പിന്നീട് ജാമ്യം അനുവദിച്ചു. രക്തംവാർന്നാണ് ആസ്മ മരിച്ചതെന്നാണ് പൊലീസ് റിപ്പോർട്ടിലുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Home