'ചിലർ ഗൂഢശക്തികൾക്കായി പ്രവർത്തിക്കുന്നു'; സതീശൻ നയിക്കുന്ന യുഡിഎഫിലേക്കില്ല: പി വി അൻവർ

നിലമ്പൂർ: യുഡിഎഫിനെതിരെ വീണ്ടും വിമർശനവുമായി പി വി അൻവർ. യുഡിഎഫ് നേതൃത്യത്തിലെ ചിലർ തന്നെ കൂടെ നിർത്താൻ തയാറായിട്ടില്ല. ചിലർ ഗൂഢശക്തികൾക്കായി പ്രവർത്തിക്കുന്നു. അഞ്ച് മാസമായി തന്നെ വാലിൽ കെട്ടിനടക്കുകയാണെന്നും അധികപ്രസംഗം തുടരുമെന്നും അൻവർ പറഞ്ഞു. അഹങ്കാരത്തിന് കയ്യും കാലും വച്ച നേതാവാണ് വി ഡി സതീശനെന്നും കെ സി വേണുഗോപാലിനെ കാണാൻ പോലും സമ്മതിച്ചില്ലെന്നും അൻവർ വിമർശിച്ചു.
വെറുതെ വിടണം എന്ന ആഗ്രഹമുണ്ട്, പക്ഷേ നിങ്ങളുടെ വക്കീൽ സമ്മതിക്കുന്നില്ല എന്ന അവസ്ഥയിലാണ് താൻ നിൽക്കുന്നത്. മിത്രം എന്ന് താൻ കരുതിയ പലരും ശത്രുവിനൊപ്പമാണ്. അധിക പ്രസംഗം താൻ തുടരുക തന്നെ ചെയ്യും. അത് അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല- അൻവർ പറഞ്ഞു.
തന്നെ ജയിലിൽ അടച്ചപ്പോൾ സ്ഥാനാർഥി മിണ്ടിയില്ലെന്ന് പറഞ്ഞ അൻവർ ആര്യാടൻ ഷൌക്കത്തിനെയും പരോക്ഷമായി വിമർശിച്ചു. ഞാൻ ഇനിയും സംസാരിക്കും. യു ഡി എഫിൽ വന്നാലും സംസാരിക്കും. അത് ചിലർക്ക് ഇഷ്ടമല്ല. അതുകൊണ്ടാണ് തന്നെ ഫിനിഷ് ചെയ്യുന്നതെന്നും പി വി അൻവർ പറഞ്ഞു.









0 comments