കാട്ടാന ശല്യമൊഴിയാതെ കഞ്ചിക്കോട്; അസീസി സ്കൂൾ പരിസരത്ത് വ്യാപക നാശനഷ്ടം

ആനകൾ നശിപ്പിച്ച തെങ്ങുകൾ
കഞ്ചിക്കോട് : കാട്ടാന ശല്യമൊഴിയാതെ കഞ്ചിക്കോട്, വാളയാർ മേഖല. തിങ്കൾ രാത്രി കഞ്ചിക്കോട് അസീസി സ്കൂൾ പരിസരത്ത് എത്തിയ രണ്ട് കാട്ടാനകൾ മുപ്പതോളം തെങ്ങ്, വാഴ, മാവ് എന്നിവ നശിപ്പിച്ചു. ദേശീയപാതയിൽ നിന്നും അര കിലോമീറ്റർ മാത്രം അകലെയാണ്
ആന എത്തിയത്.
വീടുകൾക്ക് മുന്നിലൂടെ നടന്ന് നീങ്ങിയ ആനകൾ അസീസി പരിസരത്തെ ജനവാസ മേഖലയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് എത്തുന്നത്. കഴിഞ്ഞ മാസം ഇവിടെയെത്തിയ തമിഴ്നാട്ടിൽ നിന്നുള്ള ഒറ്റയാനെ വനംവകുപ്പ് ഒരു ദിവസം നീണ്ട പരിശ്രമത്തിനൊടുവിൽ ഉൾക്കാട്ടിലേക്ക് കയറ്റിയിരുന്നു.
എന്നാൽ നിലവിൽ പി ടി 5, പി ടി 14 എന്നീ ഒറ്റയാന്മാരാണ് നിലവിൽ ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്നത്. പുതുശേരി പഞ്ചായത്ത് ഓഫീസും നിലവിൽ ഇതിൻ്റെ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി പട്രോളിങ് ശക്തമാക്കി.









0 comments