മണിക്കൂറുകൾ നീണ്ട പ്രയത്നം; കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ കരക്ക് കയറ്റി

കോതമംഗലം: കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ കരക്ക് കയറ്റി. ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗം ഇടിച്ച് വഴിയൊരുക്കിയാണ് കാട്ടാനയെ പുറത്തെത്തിച്ചത്. കോട്ടപ്പടി വടക്കുംഭാഗം വിച്ചാട്ട് വര്‍ഗീസിന്റെ വീട്ടിലെ കിണറ്റില്‍ ശനിയാഴ്ച പുലർച്ചെയാണ് ആന വീണത്. കരക്ക് കയറിയ ആനയെ ഉൾവനത്തിലേക്ക് തുരത്തി.

വന്യജീവി ശല്യത്തിന് പരിഹാരമുണ്ടാക്കാതെ ആനയെ കയറ്റി വിടില്ലെന്ന് പറഞ്ഞ് പ്രദേശവാസികള്‍ പ്രതിഷേധിച്ചിരുന്നു. കലക്ടർ ഇടപെട്ടാണ് അവസാനിപ്പിച്ചത്.









0 comments