പടയപ്പയുടെ മദപ്പാട്‌ സ്ഥിരീകരിച്ചു; നിരീക്ഷിക്കാൻ പ്രത്യേക സംഘം

padayappa

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Jan 31, 2025, 10:56 AM | 1 min read

മൂന്നാർ : പടയപ്പ എന്ന കാട്ടാനയ്ക്കു മദപ്പാടുള്ളതായി വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. മദപ്പാട് കണ്ടതോടെ പടയപ്പയെ നിരീക്ഷിക്കാൻ വാച്ചർമാരടങ്ങുന്ന പ്രത്യേകസംഘത്തെ നിയമിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇടതുചെവിയുടെ ഭാഗത്തായാണു മദപ്പാട് കണ്ടെത്തിയത്. മദപ്പാട് തുടങ്ങിയാൽ പടയപ്പ അക്രമാസക്തനാകൽ പതിവാണ്‌.


കഴിഞ്ഞ വർഷം ഫെബ്രുവരി പകുതിയോടെ പടയപ്പയിൽ മദപ്പാട് കണ്ടെത്തിയിരുന്നു. മദപ്പാട് കാലത്ത് മുപ്പതിലധികം വാഹനങ്ങൾ ആക്രമിച്ചു കേടുവരുത്തിയിരുന്നു. ബുധനാഴ്ച രാത്രി കന്നിമല ലോവർ ഡിവിഷനിലെ ജനവാസമേഖലയിലിറങ്ങി കൃഷി നശിപ്പിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home