പീരുമേട്ടിലെ സീതയുടെ മരണം കാട്ടാനയുടെ ആക്രമണത്താൽ

പീരുമേട് : പീരുമേട് മീൻമുട്ടി വനത്തിനുള്ളിൽ സ്‌ത്രീ മരിച്ചത് കാട്ടാനയുടെ ആക്രമണത്താലാണെന്ന് സ്ഥിരീകരിച്ചു. ജൂൺ 13നാണ് വനവിഭവങ്ങൾ ശേഖരിക്കാൻ പോയ സീതയെ ആന ആക്രമിച്ച് കൊലപ്പെടുത്തിയത്. എന്നാൽ പോസ്റ്റ്മോർട്ടം നടത്തിയ പീരുമേട് താലൂക്ക് ആശുപത്രിയിലെ ഫോറൻസിക് സർജൻ മാധ്യമപ്രവർത്തകർക്കുമുമ്പിൽ കൊലപാതകമെന്ന സൂചന നൽകിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഭർത്താവ് ബിനുവിനെയും മക്കളായ ഷാജിമോൻ, അജിമോൻ എന്നിവരെയും പ്രതിസ്ഥാനത്തുനിർത്തിയായിരുന്നു പ്രചാരണങ്ങൾ. കോട്ടയം ഡിഎഫ്ഒയും കൊലപാതകമെന്ന നിലയിലാണ് സംസാരിച്ചിരുന്നത്.
എന്നാൽ സംഭവം നടന്ന് രണ്ടാഴ്ചയ്ക്കുശേഷമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന് ലഭിക്കുന്നത്. പൊലീസ് സംഭവസ്ഥലത്തെത്തി നടത്തിയ ശാസ്‌ത്രീയ പരിശോധനയിലും തുടർന്ന് നടത്തിയ അന്വേഷണത്തിലും ആനയുടെ ആക്രമണമാണ് മരണകാരണമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെയാണ് സീതയുടെ മരണം കൊലപാതകമാക്കാനും ഭർത്താവിനെയും കുടുംബത്തെയും കുടുക്കാനും നടന്ന ശ്രമം അവസാനിച്ചത്.









0 comments