ഫൈനൽ ഇഗ x അനിസിമോവ: വനിതകളിൽ പുതുചാമ്പ്യൻ

ലണ്ടൻ:
തുടർച്ചയായി എട്ടാം തവണയും വിംബിൾഡണിൽ പുതിയ വനിതാ ചാമ്പ്യനുണ്ടാകും. നാളെ നടക്കുന്ന ഫൈനലിൽ പോളണ്ടിന്റെ ഇഗ ഷ്വാടെക് അമേരിക്കൻ താരം അമാൻഡ അനിസിമോവയെ നേരിടും. ഇരുവരുടേയും ആദ്യ വിംബിൾഡൺ ഫൈനലാണ്.
ലോക ഒന്നാം റാങ്കുകാരിയായ ബെലാറസിന്റെ അരീന സബലേങ്കയെ സെമിയിൽ അട്ടിമറിച്ചാണ് ഇരുപത്തിമൂന്നുകാരി അമാൻഡ അനിസിമോവ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്.
സ്‌കോർ: 6–-4, 4–-6, 6–-4. ആദ്യ സെറ്റ് 6–--4ന് സ്വന്തമാക്കി അപായസൂചന നൽകി. എന്നാൽ രണ്ടാം സെറ്റ് നേടി സബലേങ്ക തിരിച്ചുവരവിന് ശ്രമിച്ചു. എന്നാൽ നിർണായക സെറ്റിൽ വീണ്ടും ജയത്തോടെ പതിമൂന്നാം റാങ്കുകാരി കുതിച്ചു. കളി രണ്ട് മണിക്കൂറും 36 മിനിറ്റും നീണ്ടു. ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലാണ്. മാനസിക സമ്മർദം താങ്ങാനാവാതെ 2023 മെയ് മാസത്തിൽ ഇടവേളയെടുത്ത് കളംവിട്ട അമാൻഡ ഏഴ് മാസത്തിനുശേഷമാണ് തിരിച്ചെത്തിയത്.
രണ്ടാം സെമിയിൽ നാലാം റാങ്കുള്ള ഇഗയുടെ ആധിപത്യം പൂർണമായിരുന്നു. സ്വിറ്റ്സർലൻഡ് താരം ബെലിൻഡ ബെൻസിക് 4–-6, 0–-6ന് അനായാസം കീഴടങ്ങി.









0 comments