കേരളത്തിന്റെ ‘ട്രൈബല്‍ ഹെല്‍ത്ത് ആക്ഷന്‍ പ്ലാനി'ന് ഡബ്ല്യുഎച്ച്ഒ സഹായം

ഡബ്ല്യുഎച്ച്ഒ പ്രതിനിധികൾ മന്ത്രി വീണാ ജോർജുമായി സംസാരിക്കുന്നു
തിരുവനന്തപുരം : ആദിവാസി മേഖലയിലെ ആരോഗ്യ ഇടപെടലുകൾക്ക് പിന്തുണയുമായി ലോകാരോഗ്യ സംഘടന. മന്ത്രി വീണാ ജോർജുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ലോകാരോഗ്യ സംഘടനാ പ്രതിനിധികൾ ഇക്കാര്യമറിയിച്ചത്.
സംസ്ഥാനതലത്തിൽ വികസിപ്പിക്കുന്ന ട്രൈബൽ ഹെൽത്ത് ആക്ഷൻ പ്ലാനിന് വേണ്ട സാങ്കേതിക സഹായം ലോകാരോഗ്യ സംഘടന നൽകുമെന്ന് പ്രതിനിധികൾ അറിയിച്ചു. ആദിവാസി മേഖലയിലെ ആരോഗ്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ വേണ്ടിയാണ് ട്രൈബൽ ഹെൽത്ത് ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. കുട്ടികളുടെ ആരോഗ്യത്തിനായി കേരളം നടത്തുന്ന പ്രവർത്തനങ്ങളെ ലോകാരോഗ്യ സംഘടനാ പ്രതിനിധികൾ അഭിനന്ദിച്ചു.
ഡബ്ല്യുഎച്ച്ഒ ഹെൽത്ത് സിംസ്റ്റം സ്‌ട്രെങ്‌തനിങ് ടീം ലീഡർ ഡോ. ഹിൽഡെ ഡിഗ്രിവ്, ഇന്റഗ്രേറ്റഡ് ഹെൽത്ത് സിസ്റ്റംസിലെ ഡോ. ദിലീപ് മെയ്‌രാംബം, ട്രൈബൽ ഹെൽത്ത് നാഷണൽ ഓഫീസർ ഡോ. പ്രദീഷ് സിബി, എൻഎച്ച്എം ചൈൽഡ് ഹൈൽത്ത് നോഡൽ ഓഫീസർ ഡോ. രാഹുൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.









0 comments