print edition വർഗീയതയ്‌ക്കെതിരെ അണിനിരക്കണം: എം എ ബേബി

ആലപ്പുഴ: രാജ്യത്ത് പടർന്ന വർഗീയ വിഷാംശത്തെ ഉൗറ്റിക്കളയുകയെന്ന പോരാട്ടം രാഷ്‌ട്രീയവും സാംസ്‌കാരികവുമാണെന്നും അതിൽ മുഴുവൻ പ്രസ്ഥാനങ്ങളും അണിനിരക്കണമെന്നും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു) മുഖമാസിക ‘കർഷക തൊഴിലാളി'യുടെ വി എസ് അച്യുതാനന്ദൻ കേരള പുരസ്‌കാരം മുതിർന്ന സിപിഐ എം നേതാവ് എസ് രാമചന്ദ്രൻപിള്ളയ്‌ക്ക് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാസിസ്‌റ്റ് മുഖമുള്ള വർഗീയ ഭരണകൂടം നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൂന്നാമതും രാജ്യം ഭരിക്കുകയാണ്. ഇന്ത്യൻ ഭരണഘടന വിഭാവനംചെയ്യുന്നത് മതേതര, ജനാധിപത്യ, റിപ്പബ്ലിക്കായ സമത്വപൂർണരാജ്യത്തെയാണ്. ഭരണഘടന ചോദ്യംചെയ്യപ്പെടുന്നു. ബ്രാഹ്മണ – ചാതുർവർണ്യ ആധിപത്യം സമൂഹത്തിൽ പുതിയ രൂപത്തിൽ സ്ഥാപിക്കാനുള്ള നീക്കങ്ങൾ നടക്കുന്നു. അതിനെതിരായുള്ള പോരാട്ടം പ്രധാനപ്പെട്ടതാണ്.
നമ്മുടെ കടമ ഫാസിസ്‌റ്റ് സ്വഭാവമുള്ള ആർഎസ്‌എസിന്റെ നിയന്ത്രണ ഭരണസംവിധാനത്തെ നിഷ്‌കാസനംചെയ്യുക എന്നതാണ്. അതേറ്റെടുക്കാൻ മുഴുവൻ പ്രസ്ഥാനങ്ങളും ഒന്നിച്ച് അണിനിരക്കണമെന്ന് എം എ ബേബി പറഞ്ഞു.









0 comments