കുതിക്കാൻ പുതുവഴി ; വയനാട് തുരങ്കപാത നിർമാണോദ്‌ഘാടനം ഇന്ന്

സുജിത് ബേബി
Published on Aug 31, 2025, 01:06 AM | 1 min read
കോഴിക്കോട്
മാമലയ്‌ക്കുള്ളിൽ ഹൃദയരേഖയാൽ കേരളം ഇന്നൊരു ചിത്രം വരയ്ക്കും, സംസ്ഥാനത്തിന്റെ സ്വപ്നമായ വയനാട് തുരങ്കപാതയ്‌ക്കായി. ഞായർ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കല്ലിടുന്ന ആനക്കാംപൊയിലില്‍ – കള്ളാടി –മേപ്പാടി ഇരട്ട തുരങ്കം വയനാടിന്റെയും കോഴിക്കോടിന്റെയും മലയോര മേഖലയുടെ സമഗ്രവികസനത്തിനുള്ള വഴിയാകും.
ടൂറിസം, കാർഷിക, വ്യാപാര മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. 60 മാസംകൊണ്ട് പൂർത്തിയാക്കുന്ന പാത താമരശേരി ചുരത്തിലെ മുടിപിൻ വളവുകളിൽ കയറാതെ വയനാട്ടിലേക്കുള്ള വേഗ മാർഗമാകും.
കിഫ്‌ബി വഴി 2134 കോടി രൂപ ചെലവിൽ നാലുവരിയായാണ് നിർമാണം. കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് (കെആർസിഎൽ) ആണ് നിർവഹണ ഏജൻസി.
തുരങ്ക മുഖത്തേക്കുള്ള പ്രധാനപാതയുടെ പ്രവൃത്തി ആരംഭിച്ചു.
പാരിസ്ഥിതികാനുമതിയടക്കം സ്വന്തമാക്കിയാണ് ടെൻഡറിലേക്ക് കടന്നത്. ഞായർ വൈകിട്ട് നാലിന് ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ മൈതാനത്താണ് കല്ലിടൽ ചടങ്ങ്. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ഒ ആർ കേളു, എ കെ ശശീന്ദ്രൻ, പ്രിയങ്ക ഗാന്ധി എംപി തുടങ്ങിയവർ പങ്കെടുക്കും.









0 comments