കോൺഗ്രസ്‌ നേതാക്കൾ 
അപകീർത്തിപ്പെടുത്തുന്നു :
 വിജയന്റെ കുടുംബം

എൻ എം വിജയന്റെയും മകന്റെയും മരണം ; നിയമനക്കോഴയിൽ സഹകരണ വകുപ്പ്‌ അന്വേഷണം

wayanad dcc scam
വെബ് ഡെസ്ക്

Published on Jan 23, 2025, 12:21 AM | 2 min read


കൽപ്പറ്റ : വയനാട്‌ ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണത്തിനിടയാക്കിയ സഹകരണ ബാങ്ക്‌ നിയമനക്കോഴയിൽ വകുപ്പുതല അന്വേഷണം. നിയമനങ്ങളിലെ സാമ്പത്തിക അഴിമതി അന്വേഷിക്കാൻ സഹകരണ സംഘം ജോയിന്റ്‌ രജിസ്ട്രാർ ഉത്തരവിട്ടു. കേരള സഹകരണ നിയമം വകുപ്പ്‌ 66 (ഒന്ന്‌) പ്രകാരമാണ്‌ അന്വേഷണം.


സഹകരണ വകുപ്പ്‌ വിജിലൻസും ഭരണവിഭാഗവും നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ വിശദ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. വിജയൻ സഹകരണ ബാങ്കുകളിൽനിന്നെടുത്ത വായ്‌പകളെക്കുറിച്ചും അന്വേഷിക്കും. ഒരുമാസത്തിനകം റിപ്പോർട്ട്‌ നൽകണം.


ബത്തേരി അസിസ്റ്റന്റ്‌ രജിസ്ട്രാർ കെ കെ ജമാലാണ്‌ അന്വേഷണ ഉദ്യോഗസ്ഥൻ.

വിജയന്റെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ സ്ഥിരീകരിക്കുന്നതായിരുന്നു പ്രാഥമികാന്വേഷണ റിപ്പോർട്ട്‌. ബത്തേരി അർബൻ ബാങ്ക്‌, ബത്തേരി, പൂതാടി, മടക്കിമല സഹകരണ ബാങ്കുകൾ, ബത്തേരി കാർഷിക ഗ്രാമ വികസന ബാങ്ക്‌ എന്നിവിടങ്ങളിലെ നിയമനമാണ്‌ അന്വേഷിക്കുന്നത്‌. ബത്തേരി അർബൻ ബാങ്കിൽ 2016ന്‌ ശേഷം 80 ഉം ബത്തേരി സഹകരണ ബാങ്കിൽ 35ഉം നിയമനങ്ങൾ നടത്തി. മറ്റു മൂന്ന്‌ ബാങ്കുകളിലും 2016ന്‌ ശേഷം നിയമനങ്ങളുണ്ട്‌. ബത്തേരി സഹകരണ ബാങ്കിൽ വിജയൻ നേരത്തേ അഡ്മിനിസ്ട്രേറ്റീവ്‌ കമ്മിറ്റി കൺവീനറായിരുന്നു. ഈ ബാങ്കിന്റെ ഭരണം പിടിക്കാൻ ജില്ലാ കോൺഗ്രസ്‌ നേതൃത്വത്തിന്റെ നിർദേശപ്രകാരം 32 ലക്ഷം രൂപ വിനിയോഗിച്ചതായി ആത്മഹത്യാക്കുറിപ്പിലുണ്ട്‌. ഭരണത്തിലേറി ബാങ്കിലെ 22 നിയമനത്തിലൂടെ ഈ തുക കണ്ടെത്താമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചു. ബാധ്യത തന്റെ തലയിലിട്ട്‌ നേതാക്കൾ രക്ഷപ്പെട്ടെന്ന്‌ വിജയൻ മരണക്കുറിപ്പുമെഴുതി.


വിജയന്‌ അർബൻ ബാങ്കിൽ 63.72 ലക്ഷവും ബത്തേരി സഹകരണ ബാങ്കിൽ സ്വന്തം പേരിൽ 29.49 ലക്ഷവും മകന്റെ പേരിലുള്ള ആസ്‌തിയിൽ 11.26 ലക്ഷം രൂപയും വായ്‌പയുണ്ട്‌. ഇക്കാര്യവും അന്വേഷിക്കും.


കോൺഗ്രസ്‌ നേതാക്കൾ 
അപകീർത്തിപ്പെടുത്തുന്നു :
 വിജയന്റെ കുടുംബം

കോൺഗ്രസ്‌ നേതാക്കൾ അപകീർത്തിപ്പെടുത്തുന്നതായി എൻ എം വിജയന്റെ കുടുംബം. സമൂഹമാധ്യമങ്ങളിലൂടെ പ്രാദേശിക നേതാക്കൾ അപകീർത്തിപ്പെടുത്തുകയാണെന്ന്‌ വിജയന്റെ മകൻ വിജേഷും മരുമകൾ പത്മജയും മാധ്യമങ്ങളോട്‌ പറഞ്ഞു.


‘‘അച്ഛന്റെയും അനുജന്റെയും മരണശേഷം കോൺഗ്രസ്‌ പ്രാദേശിക നേതാക്കൾ വേട്ടയാടുകയാണ്‌. കുടുംബകലഹമാണ്‌ മരണകാരണമെന്ന്‌ നേതാക്കൾ പ്രചരിപ്പിക്കുന്നു. ആവശ്യമെങ്കിൽ പൊലീസിൽ പരാതി നൽകും. ’’–ഇരുവരും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home